27 May, 2025 07:45:34 PM


കനത്ത മഴ: ഉദ്യോഗസ്ഥർ സ്റ്റേഷൻ വിട്ട് പോകരുതെന്ന് നിർദ്ദേശം



കോട്ടയം: ജില്ലയിൽ മഴ തുടരുന്നതിനാലും വരും ദിവസങ്ങളിൽ അതിശക്തമായ മഴയുടെ മുന്നറിയിപ്പ് ലഭിച്ചതിനാലും സർക്കാർ ജീവനക്കാർ സ്റ്റേഷൻ വിട്ട് പോകരുതെന്ന് ജില്ലാ കളക്ടർ നിർദ്ദേശം നൽകി. എ.ഡി.എം., പഞ്ചായത്ത് കളക്ടർമാർ, ആർ.ഡി.ഒ.മാർ, തഹസിൽദാർമാർ, റവന്യൂ ഡിവിഷൻ/കളക്ട്രേറ്റ് പബ്ലിക് സീനിയർ സൂപ്രണ്ടുമാർ, വില്ലേജ് ഓഫീസർ തുടങ്ങി എല്ലാ റവന്യൂ. ഉദ്യോഗസ്ഥരും സ്റ്റേഷൻ വിട്ട് പോകാൻ പാടില്ല. തദ്ദേശസ്വയംഭരണ വകുപ്പ് ജോയിൻ്റ് ഡയറക്ടർ, നഗരസഭ-ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ തുടങ്ങിയവരും സ്റ്റേഷൻ വിട്ട് പോകരുതെന്നും പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഉത്തരവിൽ പറയുന്നു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K