26 May, 2025 01:43:49 PM
ഷോർട്ട് സർക്യൂട്ട്; തലയോലപ്പറമ്പിലെ എടിഎമ്മിൽ തീപിടുത്തം

തലയോലപ്പറമ്പ്: തലയോലപ്പറമ്പിലെ എടിഎമ്മിൽ തീപിടുത്തം. തലയോലപ്പറമ്പ് പള്ളിക്കവലയിലെ എസ് ബി ഐയുടെ എടിഎമ്മിൽ തീപിടുത്തം. ഇന്ന് രാവിലെ 9.30 ഓടെയാണ് തീപിടുത്തം ഉണ്ടായത്.എ ടി എമ്മിനുള്ളിലെ എ.സി യിൽ ഉണ്ടായ ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടുത്തം ഉണ്ടാകാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. എസ് ബി ഐ ബാങ്കിനോട് ചേർന്ന് തന്നെയാണ് എടിഎം പ്രവർത്തിക്കുന്നത്. എന്നാൽ എടിഎം മെഷീന് തകരാറ് സംഭവിച്ചിട്ടില്ല. എ. സിയും, സീലിങ്ങും, ചില്ലും ഉൾപ്പെടെ തകർന്ന് നാശനഷ്ടങ്ങൾ ഉണ്ടായി. കടുത്തുരുത്തി, വൈക്കം തുടങ്ങിയിടങ്ങളിൽ നിന്നും അഗ്നിശമനസേന എത്തിയാണ് തീയണച്ചത്. എടിഎമ്മിൽ നിന്നും വലിയ രീതിയിൽ പ്രദേശമാകെ പുക ഉയർന്നത് പരിഭ്രാന്തി പടർത്തി. വാഹന ഗതാഗതവും നേരിയ തോതിൽ തടസ്സപ്പെട്ടു.