11 April, 2025 09:25:12 AM
വൈക്കത്ത് വാഹനം ഇടിച്ച് കാൽനട യാത്രക്കാരൻ മരിച്ച സംഭവം; നിർത്താതെ പോയ വാഹനം കണ്ടെത്തി

വൈക്കം: വാഹനം ഇടിച്ച് കാൽനട യാത്രക്കാരൻ മരിച്ച സംഭവം നിർത്താതെ പോയ വാഹനം കണ്ടെത്തി വൈക്കം പോലീസ്. വൈക്കം നാനാടം മണി മെമ്മോറിയാൽ ആശുപത്രിക്ക് സമീപം വെച്ച് 20.03.2024 തീയതി രാവിലെ 5.30 മണിയോടെ വൈക്കം നാനാടത്തു വിജയ പ്രസ്സ് നടത്തിയിരുന്ന വിജയനെ അജ്ഞാത വാഹനം ഇടിച്ച് പരിക്ക് പറ്റിയതി ലേക് വൈക്കം പോലീസ് സ്റ്റേഷൻ കേസ് രജിസ്റ്റർ ചെയ്തിരുന്നു തുടർന്ന് വാഹനാപകടത്തിൽ പരിക്ക് പറ്റി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയേ 03.04.25 മരണപെട്ടു. തുടർന്ന് SI ജയകൃഷ്ണന്റെ നേതൃത്തിൽ സ്പെഷ്യല്‍ സി പിഒ വിജയശങ്കര്‍ , പ്രവിനോ, രാജേഷ് പി ആര്‍, നിധീഷ് എംആര്‍, അജീഷ് പി എ., സുധീപ് സി, സന്തോഷ് സി, സുനില്‍കുമാര്‍, എന്നിവരുമായി ചേർന്ന് വൈക്കം മുതൽ എറണാകുളം വരെയുള്ള, നൂറോളം സിസി ടീവി ദൃശ്യങ്ങൾ പരിശോധിച്ചാണ് കൃത്യത്തിന് ഹേതുവായ വാഹനമായ ഓട്ടോറിക്ഷയും വാഹനം ഓടിച്ചിരുന്ന ഡ്രൈവറെയും കണ്ടെത്തിയത്. പ്രതി എറണാകുളം പാലാരിവട്ടം കുരീക്കോട്ടുപറമ്പിൽ ബാബു (57)നെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.