24 March, 2025 08:56:32 PM
തലയോലപ്പറമ്പിൽ വിവിധ കേസുകളിലായി മൂന്നു പേരെ കഞ്ചാവുമായി അറസ്റ്റ് ചെയ്തു

തലയോലപ്പറമ്പ്: തലയോലപ്പറമ്പിൽ വിവിധ കേസുകളിലായി മൂന്നു പേരെ കഞ്ചാവുമായി അറസ്റ്റ് ചെയ്തു. ബിബിൻ, അമൽ, ആൽബിൻ സണ്ണി എന്നിവരെയാണ് തലയോലപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശാനുസരണം ഐ പി എസ് എച്ച് ഒ വിപിന്‍ ചന്ദ്രന്‍, എ എസ് ഐ രതീഷ്, സി പി ഒ മനീഷ് ഡി വി ആർ സി പി ഒ മനീഷ് ഹോം ഗാർഡ് പ്രതാപന്‍, ഡാൻസാഫ് ടീംഎന്നിവർ ചേർന്ന് 22.03.25 തിയതി നീര്‍പ്പാറ ബോര്‍ഡര്‍ ചെക്കിങ് ഡ്യൂട്ടിയില്‍ വാഹന പരിശോധന നടത്തിവരവേയാണ് പ്രതികളിൽ നിന്നും വില്‍പ്പനക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെത്തി അറസ്റ്റ് ചെയ്തിട്ടുള്ളത്.