20 March, 2025 05:40:28 PM
അവിശ്വാസം വേണ്ടിവന്നില്ല; കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് രാജിവെച്ചു

പാലാ: കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് രശ്മി രാജേഷ് രാജിവെച്ചു. അവിശ്വാസപ്രമേയം ചര്‍ച്ച ചെയ്യാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ ആയിരുന്നു രാജി. ഇന്ന് രാവിലെ പ്രസിഡന്‍റ് തോമസ് മാളിയേക്കലിനെ അവിശ്വസപ്രമേയത്തിലൂടെ പുറത്താക്കി എല്‍ഡിഎഫ് ഭരണം പിടിച്ചെടുത്തിരുന്നു. ഉച്ചതിരിഞ്ഞ് വൈസ് പ്രസിഡന്‍റിനെതിരെ അവിശ്വാസം ചര്‍ച്ച ചെയ്യാനിരിക്കെയാണ് അപ്രതീക്ഷിതമായി രശ്മി രാജേഷ് രാജി വെച്ചത്. ബിജെപി പ്രതിനിധി ആയിരുന്നു.