19 March, 2025 09:01:43 PM


ബൈക്ക് അപകടം: യാത്രക്കാരൻ ബസിനടിയിൽ പോകാതെ രക്ഷപ്പെടത് അത്ഭുതകരമായി



തലയോലപ്പറമ്പ്: വെട്ടിക്കാട്ട് മുക്കിനു സമീപം തിങ്കളാഴ്ച ഉണ്ടായ ബൈക്ക് അപകടത്തിൽ  യാത്രക്കാരന് അത്ഭുതകരമായ രക്ഷപ്പെടൽ. മറിഞ്ഞു വീണ ബൈക്കിന് മുകളിലൂടെ എറണാകുളത്തുനിന്നും കോട്ടയത്തേക്ക് വരികയായിരുന്ന ബസ് കയറിയിറങ്ങി എങ്കിലും യുവാവ് അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

ബൈക്ക് പെട്ടെന്ന് ബ്രേക്ക് പിടിച്ചപ്പോൾ തെന്നി മറിഞ്ഞാണ് അപകടം ഉണ്ടായത് എന്ന് യുവാവ് പറഞ്ഞു. അപകടത്തിൽ പെട്ട ബൈക്ക് വർക്ക്ഷോപ്പിലേക്ക് മാറ്റി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 937