14 March, 2025 08:06:26 PM
പാലായിൽ സ്‌കൂൾ ബസ് മതിലിൽ ഇടിച്ച് മൂന്ന് പേർക്ക് പരിക്ക്

പാലാ: പാലാ പനയ്ക്കപ്പാലത്ത് നിയന്ത്രണം വിട്ട സ്‌കൂൾ ബസ് മതിലിൽ ഇടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. പനയ്ക്കപ്പാലം വിവേകാനന്ദ സ്‌കൂളിന്റെ ബസ്സാണ് വെള്ളിയാഴ്ച ഉച്ചയോടെ അപകടത്തിൽപ്പെട്ടത്. സ്‌കൂളിൽ നിന്നും കുട്ടികളുമായി വന്ന ബസ് ഇറക്കത്തിൽ ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്നാണ് മതിലിൽ ഇടിച്ചത്. അധ്യാപകരായ പ്രീതി സന്തോഷ് (52), അഞ്ജു അനൂപ് (35), സ്‌കൂൾ ബസ് ഡ്രൈവർ ഇമ്മാനുവൽ (43) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കാരിത്താസിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ്സിൽ ഉണ്ടായിരുന്ന കുട്ടികൾ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.