22 February, 2025 11:02:16 AM
വൈക്കത്ത് ബൈക്ക് പോസ്റ്റിലിടിച്ച് തീപിടിച്ചു; ഒരു മരണം, സഹോദരന് ഗുരുതര പരിക്ക്

വൈക്കം: വൈക്കത്ത് ബൈക്ക് പോസ്റ്റിലിടിച്ച് തീപിടിച്ച് ഒരു മരണം. മുത്തേടത്തുകാവ് റോഡിലാണ് സംഭവം. ടി വി പുരത്ത് വാടകയ്ക്ക് താമസിക്കുന്ന ശ്രീഹരിയാണ് മരിച്ചത്. ബൈക്കില്‍ ഒപ്പം ഉണ്ടായിരുന്ന സഹോദരന് ഗുരുതരമായി പരിക്കേറ്റു. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അപകടം ഉണ്ടായത്. ബൈക്ക് പൂര്‍ണ്ണമായും കത്തി നശിച്ചു.