18 January, 2025 06:21:14 PM
ഡോക്ടർ ഒഴിവ്: രജിസ്റ്റർ ചെയ്യണം
കോട്ടയം: ആരോഗ്യവകുപ്പിൽ തൃശൂർ ജില്ലയിൽ ഡോക്ടർമാരുടെ 31 താൽക്കാലിക ഒഴിവുണ്ട്. മാസം 57525 രൂപ ശമ്പളം ലഭിക്കും. ഒഴിവിലേക്ക് പരിഗണിക്കപ്പെടാൻ താൽപര്യമുളള എം.ബി.ബി.എസ് ബിരുദവും കൗൺസിൽ രജിസ്‌ട്രേഷനുമുള്ള ഉദ്യോഗാർഥികൾ പ്രാദേശിക എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ എറണാകുളം പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ ജനുവരി 28ന് മുമ്പായി രജിസ്റ്റർ ചെയ്യണം.