17 January, 2025 09:37:43 AM


ബഡ്ജറ്റ് സമ്മേളനത്തിന് തുടക്കം; ഗവർണറുടെ നയപ്രഖ്യാപനം ആരംഭിച്ചു



തിരുവനന്തപുരം: നിയമസഭയുടെ ബഡ്ജറ്റ് സമ്മേളനത്തിന് തുടക്കമായി. ഗവർണർ രാജേന്ദ്ര ആര്‍ലേക്കറുടെ നയപ്രഖ്യാപനത്തോടെയാണ് തുടക്കമായത്. ആദ്യമായി കേരള നിയമസഭയിലെത്തിയ ഗവർണറെ മുഖ്യമന്ത്രിയും സ്‌പീക്കറും പാർലമെന്ററികാര്യ മന്ത്രിയും ചേർന്ന് സ്വീകരിച്ചു. 

മലയാളത്തിൽ നമസ്കാരം പറഞ്ഞായിരുന്നു ഗവർണർ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത് എല്ലാവർക്കും ഇൻ്റർനെറ്റ് ലഭ്യമാക്കുമെന്ന് ഗവർണർ നയപ്രഖ്യാപനത്തിൽ പ്രഖ്യാപിച്ചു. ഡിജിറ്റൽ വിഭജനം കുറച്ചുവരാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതിദരിദ്രരെ കണ്ടെത്തി ദാരിദ്ര്യം ഇല്ലാതാക്കാൻ നടപടിയെടുക്കുമെന്നും ഗവർണർ വ്യക്തമാക്കി.

'ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കും. എല്ലാവർക്കും പാർപ്പിടം ഉറപ്പിക്കാൻ പദ്ധതികളുണ്ടാകും. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ തീവ്രശ്രമുണ്ടാകും. വികസന പാതയിലേക്കുള്ള കേരളത്തിന്റെ പ്രവൃത്തികൾ ലോക ശ്രദ്ധ ആകർഷിക്കുന്നതാണ്. നവകേരള നിർമാണത്തിന് സർക്കാർ പ്രതിജ്ഞാബദ്ധരാണ്. വിദ്യാഭ്യാസം, ആരോഗ്യം എന്നിവയ്ക്കും മുൻഗണന നൽകും. കേരളത്തെ ഭൂരഹിതർ ഇല്ലാത്ത സംസ്ഥാനം ആക്കും', ഗവർണർ പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K