15 January, 2025 06:41:04 PM
ഡി.എല്‍.എല്‍.ഇ; സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ പ്രോഗ്രാമുകള്‍; അപേക്ഷ ക്ഷണിച്ചു
കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ലൈഫ് ലോംഗ് ലേണിംഗ് ആന്‍റ് എക്സ്റ്റന്‍ഷന്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ പ്രോഗ്രാമുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കൗണ്‍സലിംഗ്, മാനേജ്മെന്‍റ് ഓഫ് ലേണിംഗ് ഡിസെബിലിറ്റീസ്, യോഗിക് സയന്‍സ് എന്നിവയാണ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുകള്‍. കൗണ്‍സലിംഗില്‍ ഡിപ്ലോമ പ്രോഗ്രാമുമുണ്ട്. താത്പര്യമുള്ളര്‍ യോഗ്യതാ രേഖകളുടെ അസ്സലും പകര്‍പ്പുകളും, രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോകള്‍, കോഴ്സ് ഫീസ് എന്നിവ സഹിതം ജനുവരി 25ന് മുന്‍പ് വകുപ്പില്‍ എത്തണം. ഫോണ്‍-04812733399, 08301000560. വെബ് സൈറ്റ്-www.dlle.mgu.ac.in