29 December, 2024 02:02:26 PM
വൈക്കത്ത് സിപിഐ നേതാവ് കുഴഞ്ഞു വീണു മരിച്ചു
വൈക്കം: വൈക്കത്ത് സിപിഐ നേതാവ് കുഴഞ്ഞു വീണു മരിച്ചു. തലയോലപ്പറമ്പ് മണ്ഡലം സെക്രട്ടറിയേറ്റ് അംഗമായ ആർ ബിജു (50)വാണ് മരിച്ചത്. ഇന്ന് രാവിലെയാണ് ബിജു വീട്ടിൽ കുഴഞ്ഞു വീണത്. തുടർന്ന് വൈക്കത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പക്ഷെ ജീവൻ രക്ഷിക്കാനായില്ല. സിപിഐ യുവജന പ്രസ്ഥാനങ്ങളുടെ സംസ്ഥാന ജില്ലാ ചുമതലകൾ വഹിച്ചിരുന്ന ആൾ കൂടിയായിരുന്നു ആർ ബിജു.