19 December, 2024 06:49:58 PM


പാലായിൽ വൻ ലഹരി മരുന്ന് വേട്ട; 100 കുപ്പിയോളം മയക്ക് മരുന്ന് പിടികൂടി



പാലാ: പാലായിൽ വൻ  ലഹരി മരുന്ന് വേട്ട. എക്സൈസിനു കിട്ടിയ രഹസ്യവിവരത്തെ തുടർന്ന്  കൊറിയർ സർവ്വീസിൽ നടത്തിയ പരിശോധനയിൽ ആണ് 100 കുപ്പിയോളം മയക്ക് മരുന്ന് പിടികൂടിയത്. സംഭവത്തിൽ പാലാ  കടപ്പാട്ടൂർ സ്വദേശി കാർത്തിക് മനുവിനെ എക്സൈസ് സംഘം പിടികൂടി.

പാലായിലും പരിസരത്തും വില്പനയ്ക്കായി ഓൺലൈൻ വഴിയാണ് മരുന്ന് വിറ്റഴിക്കുന്നത്. കൊറിയറിൽ സംശയം തോന്നിയ സ്ഥാപന ഉടമ എക്സൈസ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയും അവർ പിടികൂടുകയും ആയിരുന്നു. മരുന്ന് ഒരു കുപ്പിക്ക് 100 രൂപയോളം വില വരും പുറത്ത് 600 രൂപയ്ക്കാണ് വിൽപ്പന. ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് ഡോക്ടർമാർ കുറിക്കുന്ന മരുന്നാണിത്. പ്രതിയെ ഡ്രഗ് കണ്ട്രോൾ  ഡിപ്പാർട്ട്മെൻറ് കൈമാറി.

എക്സൈസ് ഇൻസ്പെക്ടർ ദിനേശ് ബി,  എക്സൈസ്  ഇൻസ്പെക്ടർ ഫിലിപ്പ് തോമസ് ,പ്രിവൻ്റീവ് ഓഫീസർമാരായ രാജേഷ് ജോസഫ് ,ഷിബു ജോസഫ് ,രതീഷ് കുമാർ പി,തൻസീർ ഇ എ, മനു ചെറിയാൻ ,ഡ്രൈവർ സു്രഷ് ബാബു എന്നിവർ എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K