19 December, 2024 06:40:42 PM


വനിതാ സെക്യൂരിറ്റി സ്റ്റാഫ് ഒഴിവ്: പേര് രജിസ്റ്റർ ചെയ്യണം



കോട്ടയം: കോട്ടയം ജില്ലയിലെ സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ കരാർ അടിസ്ഥാനത്തിൽ വനിതാ സെക്യൂരിറ്റി സ്റ്റാഫ് തസ്തികയിൽ ഒരു താൽക്കാലിക ഒഴിവുണ്ട്. ഈഴവ വിഭാഗത്തിന് സംവരണം ചെയ്തിരിക്കുന്ന ഒഴിവിലേയ്ക്ക് ഈഴവ വിഭാഗത്തിന്റെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. ശമ്പളം: 12,000 രൂപ. പ്രായപരിധി: 25-45. യോഗ്യത: എഴുത്തും വായനയും അറിഞ്ഞിരിക്കണം, സർക്കാർ/സർക്കാരിതര സ്ഥാപനങ്ങളിൽ സെക്യൂരിറ്റി സ്റ്റാഫായി രണ്ടു വർഷത്തെ പ്രവൃത്തിപരിചയം. യോഗ്യരായ ഉദ്യോഗാർഥികൾ ഡിസംബർ 31നകം അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് എത്തി പേര് രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K