19 December, 2024 06:37:44 PM


സംസ്ഥാനതല ചെസ് മത്സരം; ജനുവരി നാലിന് കണ്ണൂരില്‍



കോട്ടയം: ദേശീയ യുവജനദിനാഘോഷത്തോടനുബന്ധിച്ച് കേരള സംസ്ഥാന യുവജന കമ്മീഷൻ യുവജനങ്ങൾക്കായി ചെസ് മത്സരം സംഘടിപ്പിക്കുന്നു. ജനുവരി നാലിന് കണ്ണൂരിലാണ് മത്സരം. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 15,000, 10,000, 5000 രൂപയും ട്രോഫിയും ലഭിക്കും. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന 18 നും 40 നും ഇടയിൽ പ്രായമുള്ള യുവജനങ്ങൾ ഫോട്ടോ ഉൾപ്പെടെ വിശദമായ ബയോഡേറ്റ official.ksyc@gmail.com എന്ന മെയിൽ വിലാസത്തിലോ വികാസ് ഭവനിലുള്ള കമ്മീഷൻ ഓഫീസിൽ തപാൽ മുഖേനയോ (കേരള സംസ്ഥാന​ യുവജന കമ്മീഷൻ, വികാസ് ഭവൻ, പി.എം. ജി, തിരുവനന്തപുരം -33),​ നേരിട്ടോ നൽകാം. അവസാന തീയതി ഡിസംബർ 31. വിശദവിവരത്തിന് ഫോൺ: 0471-2308630.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 948