17 December, 2024 08:55:10 PM


യുവജന കമ്മീഷൻ യൂത്ത് ഐക്കൺ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു



കോട്ടയം: സംസ്ഥാന യുവജന കമ്മീഷൻ യൂത്ത് ഐക്കൺ അവാർഡ് 2024-25ന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ ജനങ്ങൾക്കിടയിൽ നിർണായക സ്വാധീനം ചെലുത്തിയിട്ടുള്ളതും കല/സാംസ്‌കാരികം, സാഹിത്യം, കായികം, കൃഷി, സാമൂഹ്യസേവനം, വ്യവസായം/സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ ഉന്നതമായ നേട്ടം കൈവരിച്ചവരുമായ യുവജനങ്ങളെയാണ് അവാർഡിന് പരിഗണിക്കുന്നത്. അവാർഡിനായി നാമനിർദേശം നൽകാവുന്നതോ സ്വമേധയാ അപേക്ഷ സമർപ്പിക്കാവുന്നതോ ആണ്. പൊതുജനങ്ങളിൽനിന്നു കിട്ടുന്ന നിർദേശങ്ങൾ പരിഗണിച്ച് വിദഗ്ധ ജൂറിയുടെ തീരുമാനത്തിനു വിധേയമായി ആറ് പേർക്കാണ് പുരസ്‌കാരം നൽകുന്നത്. യൂത്ത് ഐക്കണായി തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 20,000 രൂപയുടെ കാഷ് അവാർഡും ബഹുമതി ശിൽപവും നൽകും. നിർദേശങ്ങൾ ksycyouthicon@gmail.com എന്ന മെയിൽ ഐഡിയിൽ അറിയിക്കുക. കൂടാതെ കമ്മീഷന്റെ വികാസ് ഭവനിലുള്ള ഓഫീസിൽ നേരിട്ടും നിർദേശങ്ങൾ നൽകാവുന്നതാണ്.
അപേക്ഷകൾ അയക്കേണ്ട അവസാന തീയതി : 2024 ഡിസംബർ 31
കൂടുതൽ വിവരങ്ങൾക്ക് കമ്മീഷനുമായി ബന്ധപ്പെടുക 0471-2308630


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 954