12 December, 2024 07:11:30 PM


സർട്ടിഫിക്കറ്റ് ഇൻ അഡ്വാൻസ്ഡ് വെൽഡിംഗ് ടെക്‌നോളജി; അപേക്ഷ ക്ഷണിച്ചു



കോട്ടയം: സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ എസ്.ആർ.സി. കമ്മ്യൂണിറ്റി കോളജ് ജനുവരി സെഷനിൽ നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ അഡ്വാൻസ്ഡ് വെൽഡിംഗ് ടെക്‌നോളജി പ്രോഗ്രാമിന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. ഇന്റേൺഷിപ്പും പ്രോജക്ട് വർക്കും പഠനപരിപാടിയുടെ ഭാഗമായി ഉണ്ടാകും. https://app.srccc.in/register  എന്ന ലിങ്കിലൂടെ ഡിസംബർ 31 വരെ അപേക്ഷിക്കാം. ഏറ്റുമാനൂർ ടെക്‌നോ ഇഡസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടാണ് ജില്ലയിലെ പഠനകേന്ദ്രം. ഫോൺ: 6238775481, 9447390732.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 952