05 December, 2024 08:31:43 PM


വികസിത ഭാരത് യങ് ലീഡേഴ്‌സ്സ് ഡയലോഗ്: ഡിസംബർ 10 വരെ അപേക്ഷിക്കാം



കോട്ടയം: വികസിത ഭാരത ആശയങ്ങൾ പ്രധാനമന്ത്രിക്ക് മുമ്പാകെ അവതരിപ്പിക്കാൻ യുവജനങ്ങൾക്ക് അവസരം നൽകുന്ന വികസിത ഭാരത് യങ് ലീഡേഴ്‌സ്സ് ഡയലോഗിലേക്ക് ഡിസംബർ 10 വരെ അപേക്ഷിക്കാം. ദേശീയ യുവജനോത്സവത്തിന്റെ ഭാഗമായി ജനുവരി 11,12 തിയതികളിൽ ന്യൂഡൽഹിയിലെ ഭാരത മണ്ഡപത്തിൽമത്സരങ്ങളിലൂടെ തെരഞ്ഞെടുക്കുന്ന യുവജനങ്ങളുമായി പ്രധാനമന്ത്രി വികസന സങ്കല്പങ്ങൾ ചർച്ചചെയ്യുക. മേരാ യുവ ഭാരത് പ്ലാറ്റ്‌ഫോമിൽ സംഘടിപ്പിക്കുന്ന ക്വിസ് പരിപാടിയിലൂടെ ഒന്നാം ഘട്ടം തുടങ്ങും. വിജയികളവുന്നവർ തുടർന്നു ബ്ലോഗ്, ഉപന്യാസ മത്സരങ്ങളും പങ്കെടുത്താണ് സംസ്ഥാന തല യങ് ഡയലോഗിലെ വിജയികളെ കണ്ടെത്തുക. വിജയികൾക്ക് ഒരു ലക്ഷം,75,000,50,000 രൂപ ക്രമത്തിൽ ആദ്യമൂന്നു സമ്മാനങ്ങൾ ലഭിക്കും. മത്സരങ്ങൾ സംബന്ധിച്ച വിശദാംശങ്ങൾ http://mybharat.gov.in പോർട്ടലിലും നെഹ്‌റു യുവ കേന്ദ്ര, നാഷണൽ സർവീസ് സ്‌കീം ഓഫീസുകളിലും ലഭ്യമാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 939