05 December, 2024 07:43:14 PM
ഹയർ സെക്കൻഡറി അധ്യാപക നിയമനം: രജിസ്റ്റർ ചെയ്യണം
കോട്ടയം : എയ്ഡഡ് സ്‌കൂളിലെ ഹയർ സെക്കൻഡറി അധ്യാപക സ്ഥിര നിയമനത്തിന് ഗാന്ധിയൻ സ്റ്റഡീസ്, ജ്യോഗ്രഫി, ബോട്ടണി, സുവോളജി എന്നീ വിഷയങ്ങളിൽ യോഗ്യരായ 50 വയസ്സിന് താഴെയുളള കാഴ്ചപരിമിതർ/കേൾവിപരിമിതർ/ലോക്കോമോട്ടർ എന്നീ ഭിന്നശേഷി വിഭാഗങ്ങളിൽപെടുന്ന ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട റീജണൽ പ്രൊഫണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോമെന്റ് എക്‌സ്‌ചേഞ്ചിലോ പ്രാദേശിക എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ ഡിസംബർ 12 ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യണമെന്ന് ഡിവിഷണൽ എംപ്‌ളോയ്‌മെന്റ് ഓഫീസർ അറിയിച്ചു.