28 November, 2024 06:45:01 PM
കുറവിലങ്ങാട് സെന്റ് മേരീസ് ബോയ്‌സ് ഹൈസ്‌കൂളിൽ ഹൈടെക് പാചകപ്പുര
കോട്ടയം: കുറവിലങ്ങാട് സെന്റ് മേരീസ് ബോയ്‌സ് ഹൈസ്‌കൂളിൽ ഹൈടെക് പാചകപ്പുര ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തിൽ നിന്നനുവദിച്ച 20 ലക്ഷം രൂപ ഉപയോഗിച്ച് ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് ആണ് നിർമാണം നടത്തിയത്. പാചകപ്പുരയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ബിന്ദു നിർവഹിച്ചു. ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി. കുര്യൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻ കാലാ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ നിർമ്മല ജിമ്മി, പിഎം മാത്യു, ഉഴവൂർ ബ്‌ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധുമോൾ ജേക്കബ് , ഫാ. ജോസഫ് മണിയഞ്ചിറ, സിൻസി മാത്യു, സന്ധ്യ സജികുമാർ ,എം. എൻ. രമേശൻ, ബേബി തൊണ്ണംകുഴി, ഡാർലി ജോർജ് ബിജു പുപുഞ്ചയിൽ ,വിനു കുര്യൻ, ഇ.കെ. കമലാസനൻ,പിആർ ഷീന ,ജോഷി ജോസഫ്, 'സിജി സെബാസ്റ്റ്യൻ, ബിജു താന്നിക്കത്തറപ്പിൽ, ജിജോ ജോസഫ് എന്നിവർ പ്രസംഗിച്ചു.