28 November, 2024 06:40:25 PM
സർട്ടിഫിക്കറ്റ് / ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ മാനേജ്‌മെന്‍റ്; അപേക്ഷ ക്ഷണിച്ചു
കോട്ടയം : സ്‌റ്റേറ്റ് റിസോഴ്‌സ് സെന്ററിന് കീഴിൽ പ്രവർത്തിക്കുന്ന എസ്ആർസി കമ്മ്യൂണിറ്റി കോളേജ് 2025 ജനുവരി സെഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ മാനേജ്‌മെന്റ് പ്രോഗ്രാമിന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. പന്ത്രണ്ടാം ക്ലാസ്സ് ആണ് യോഗ്യത. ഒരു വർഷമാണ് കാലാവധി. https://app.srccc.in/register എന്ന ലിങ്കിലൂടെ ഓൺലൈനായി ഡിസംബർ 31 വരെ അപേക്ഷിക്കാം. വിശദ വിവരങ്ങൾ www.srccc.in എന്ന വെബ് സൈറ്റിൽ. ഈരാറ്റുപേട്ട ജവഹർ വൊക്കേഷണൽ ട്രെയിനിങ് സെന്ററാണ് കോട്ടയം ജില്ലയിലെ പഠനകേന്ദ്രം.