25 November, 2024 06:14:51 PM
ടെക്നിക്കല്‍ അസിസ്റ്റന്‍റ്; വാക്-ഇന്‍-ഇന്‍റര്‍വ്യൂ ഡിസംബര്‍ 16ന്

കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്‍റഗ്രേറ്റഡ് പ്രോഗ്രാംസ് ആന്‍റ് റിസര്‍ച്ച് ഇന്‍ ബേസിക് സയന്‍സസില്‍(ഐഐആര്‍ബിഎസ്) ടെക്നിക്കല്‍ അസിസ്റ്റന്‍റിന്‍റെ ഒരൊഴിവില്‍ (എല്‍സി/എഐ) താത്കാലിക കരാര്‍ നിമനത്തിനുള്ള വാക്-ഇന്‍-ഇന്‍റര്‍വ്യു ഡിസംബര്‍ 16ന് നടക്കും. ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയില്‍ ഏതിലെങ്കിലുമോ അല്ലെങ്കില്‍ തത്തുല്യമായ ഏതെങ്കിലും വിഷയത്തിലോ കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ എംഎസ്സി യോഗ്യതയുള്ളവരെയാണ് പരിഗണിക്കുന്നത്. സോഫിസ്റ്റിക്കേറ്റഡ് അനലിറ്റിക്കല്‍ ഇന്‍സ്ട്രുമെന്‍റുകള്‍ കൈകാര്യം ചെയ്ത് പരിചയമുണ്ടായിരിക്കണം. പ്രായം 2024 ജനുവരി ഒന്നിന് 45 വയസില്‍ കവിയരുത്. എല്‍സി/എഐ വിഭാഗത്തില്‍ പെട്ടവരുടെ അഭാവത്തില്‍ മറ്റു സംവരണ വിഭാഗങ്ങളിലെ അപേക്ഷകരെയും പ്രസ്തുത വിഭാഗങ്ങളില്‍ പെട്ടവരുടെ അഭാവത്തില്‍ ഓപ്പണ്‍ കാറ്റഗറിയില്‍ പെട്ടവരെയും പരിഗണിക്കും. താത്പര്യമുള്ളവര്‍ ഡിസംബര്‍ 16ന് രാവിലെ 11ന് വൈസ് ചാന്‍സലറുടെ ഓഫീസില്‍ എത്തണം. വിശ വിവരങ്ങള്‍ വെബ്സൈറ്റില്‍.