23 November, 2024 05:42:53 PM
സ്‌റ്റൈപന്‍റോടു കൂടി തൊഴിൽ പരിശീലനം: തിയതി ദീർഘിപ്പിച്ചു
കോട്ടയം: ജില്ലാ പഞ്ചായത്തിന്റെ 2024 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതിയിൽ പെടുന്ന അഭ്യസ്തവിദ്യരായ യുവതി യുവാക്കൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ സ്‌റ്റൈപെന്റോടു കൂടി തൊഴിൽ പരിശീലനം നൽകുന്നതിന് അപേക്ഷ സ്വീകരിക്കുന്നതു നവംബർ 30 വരെ ദീർഘിപ്പിച്ചതായി ജില്ലാ പട്ടിക ജാതി വികസന ഓഫീസർ അറിയിച്ചു. ജില്ലാ പഞ്ചായത്തിന്റെയും മറ്റു തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും പരിധിയിൽ വരുന്ന ആശുപത്രികളിലും എൻജിനീയറിംഗ് സ്ഥാപനങ്ങളിലുമുള്ള വിവിധ തസ്തികളിലാണ് തൊഴിൽ പരിശീലനം.