12 November, 2024 07:59:02 PM


കുമരകത്ത് വയോജന കലാമേള നവംബർ 29ന്: രജിസ്റ്റർ ചെയ്യാം



കോട്ടയം: കുമരകം ഗ്രാമപഞ്ചായത്ത് നവംബർ 29 ന് വയോജനങ്ങളുടെ കലാമേള സംഘടിപ്പിക്കും.  രാവിലെ ഒൻപതു മുതൽ കുമരകം സാംസ്‌കാരിക നിലയത്തിലാണ് കലാമേള നടക്കുക. ലളിതഗാനം, നാടകഗാനം, സിനിമാഗാനം, ഡാൻസ് ( സിംഗിൾ / ഗ്രൂപ്പ് ) എന്നീ ഇനങ്ങളിൽ പങ്കെടുക്കാം. നവംബർ ഒന്നിന് മുൻപ് 60 വയസ് തികഞ്ഞവർക്ക് രജിസ്റ്റർ ചെയ്യാം. താല്പര്യമുള്ളവർ നവംബർ 22 നകം അതത് അങ്കണവാടിയിൽ രജിസ്റ്റർ ചെയ്യണം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K