11 November, 2024 07:08:37 PM
ടി.വി. പുരത്ത് റിസോഴ്‌സ് റിക്കവറി ഫെസിലിറ്റി സെന്‍റർ തുറന്നു
കോട്ടയം: മാലിന്യമുക്ത നവകേരളം കർമപദ്ധതിയുടെ ഭാഗമായി വൈക്കം ബ്ലോക്ക് പഞ്ചായത്ത് ടി.വി. പുരം പഞ്ചായത്തിൽ നിർമിച്ച റിസോഴ്‌സ് റിക്കവറി ഫെസിലിറ്റി സെന്റർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. രഞ്ജിത് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീജി ഷാജി അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുലോചന പ്രഭാകരൻ, ടി.വി. പുരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ. ശ്രീകുമാർ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ കെ.എസ്. ഗോപിനാഥൻ, എം.കെ. റാണിമോൾ, സുജാത മധു, എസ്. ബിജു, പി.ആർ. സലില, എം.കെ. ശീമോൻ, ടി.വി. പുരം ഗ്രാമപഞ്ചായത്തംഗങ്ങളായ ദീപാ ബിജു, സൂനമ്മ ബേബി, സീമാ സുജിത്ത്, കവിത റെജി, അനിയമ്മ അശോകൻ, എ.കെ. അഖിൽ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ. അജിത്ത്, ജി.ഇ.ഒ: വൈ. ഉണ്ണിക്കുട്ടൻ, വി.ഇ.ഒ: ബിജു മാത്യു, ഹരിതകർമ്മ സേനാംഗങ്ങൾ, പൊതുപ്രവർത്തകർ എന്നിവർ പങ്കെടുത്തു.