07 November, 2024 06:52:52 PM
വൈക്കം സത്യാഗ്രഹം ശതാബ്ദി ആഘോഷം സംഘടിപ്പിച്ചു
വൈക്കം : വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ വൈക്കം സത്യാഗ്രഹം ശതാബ്ദി ആഘോഷവും, അക്ഷരജ്വാല വായനക്കളരി പുസ്തക വിതരണവും പ്രൊഫ. എം. കെ സാനു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തിന്റെ വൈക്കം മുഹമ്മദ് ബഷീർ സ്മാരക ഹാളിൽ നടന്ന സമ്മേളനത്തിൽ ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. കെ രജ്ഞിത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി. എസ് പുഷ്പമണി, ഹൈമി ബോബി,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുലോചന പ്രഭാകരൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷമാരായ കെ. എസ് ഗോപിനാഥൻ, സുജാത മധു, എം കെ റാണിമോൾ, വൈക്കം സത്യാഗ്രഹ സമര ചരിത്ര ഗ്രന്ഥകാരൻ അഡ്വ. പി. കെ ഹരികുമാർ, വൈക്കം എ. ഇ. ഓ ജോളിമോൾ ഐസക്, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. യു വാവ, ബ്ലോക്ക് സെക്രട്ടറി കെ. അജിത്ത്, എം. ഡി ബാബുരാജ്, എസ്.മനോജ്കുമാർ, പി. ആർ സലീല, എം. കെ ശീമോൻ, രേഷ്മ പ്രവീൺ, ജസീല നവാസ്, എസ്. ബിജു, വീണ എന്നിവർ പ്രസംഗിച്ചു.