17 October, 2024 07:08:40 PM


വൈക്കത്ത് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

 


വൈക്കം : യുവാവിനെ കത്തി കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. വെച്ചൂർ വേരുവള്ളി ഭാഗത്ത് പുത്തൻതറ വീട്ടിൽ ജിഷ്ണു (21) എന്നയാളെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്നലെ (16.10.24) വൈകിട്ടോടുകൂടി വെച്ചൂർ ചാണയിൽ ജംഗ്ഷന് സമീപം വച്ച്  വെച്ചൂർ സ്വദേശിയായ യുവാവിനെ മർദ്ദിക്കുകയും, കൈയിൽ കരുതിയിരുന്ന കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. ജിഷ്ണുവിന് യുവാവിനോട് മുൻവിരോധം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇയാളെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്. പരാതിയെ തുടർന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ  ഇയാളെ പിടികൂടുകയുമായിരുന്നു. വൈക്കം സ്റ്റേഷൻ എസ്.എച്ച്.ഓ സുഖേഷ്.എസ്, എസ്.ഐ മാരായ ജോർജ് മാത്യു, പ്രദീപ് കുമാർ കെ, എ.എസ്.ഐ റഫീഖ്, സി.പി.ഓ പുഷ്പരാജ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ജിഷ്ണുവിന് വൈക്കം സ്റ്റേഷനിൽ  ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാണ്ട് ചെയ്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K