04 October, 2024 06:03:09 PM


പ്രധാനമന്ത്രി മത്സ്യസമ്പാദ യോജന: 11 വരെ അപേക്ഷിക്കാം



കോട്ടയം: പ്രധാനമന്ത്രി മത്സ്യസമ്പാദ യോജന ( പി.എം.എം.എസ്.വൈ)പദ്ധതി പ്രകാരം ഓരുജല ബയോഫ്ളോക്ക് കുളങ്ങളുടെ നിർമ്മാണം, ഫിഷ് കിയോസ്‌ക് തുടങ്ങിയ പദ്ധതികളിലേയ്ക്ക് ഒക്ടോബർ 11 വരെ അപേക്ഷിക്കാം. 0.1 ഹെക്ടർ (25 സെന്റ്), ബയോഫ്ളോക്ക് കുളം നിർമ്മിച്ച് മത്സ്യം വളർത്താൻ 18 ലക്ഷം രൂപയാണ് യൂണിറ്റ് ചെലവ്. പദ്ധതി തുകയുടെ 40% രൂപ ഗുണഭോക്താവിന് സബ്‌സിഡിയായി നൽകും. ഫിഷ് കിയോസ്‌ക് പദ്ധതിക്ക് 10 ലക്ഷം രൂപയാണ് യൂണിറ്റ് ചെലവ്. ഇതിന്റെ 40% സബ്‌സിഡിയായി ലഭിക്കും. താത്പര്യമുളള അപേക്ഷകർ അതാത് പ്രദേശത്തെ മത്സ്യഭവനുമായി ബന്ധപ്പെടണം. ഫോൺ: വൈക്കം മത്സ്യഭവൻ ; 04829-291550, കോട്ടയം മത്സ്യഭവൻ ; 0481 - 2566823, പാലാ മത്സ്യഭവൻ 0482-2299151


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K