27 September, 2024 07:03:54 PM


സ്ത്രീധന വിരുദ്ധ സംസ്ഥാനതല സെമിനാർ ശനിയാഴ്ച പാലായിൽ



കോട്ടയം: സംസ്ഥാന വനിതാ കമ്മീഷൻ പാലാ നഗരസഭയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സ്ത്രീധന വിരുദ്ധ സംസ്ഥാനതല സെമിനാർ ശനിയാഴ്ച (സെപ്റ്റംബർ28)  പാലാ മുനിസിപ്പൽ ടൗൺ ഹാളിൽ നടക്കും. രാവിലെ 10 ന് തുടങ്ങുന്ന സെമിനാർ കേരള വനിതാ കമ്മീഷനംഗം അഡ്വ. ഇന്ദിരാ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. പാലാ നഗരസഭ ചെയർമാൻ ഷാജു വി. തുരുത്തൻ ആധ്യക്ഷവം വഹിക്കും. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  കെ.വി. ബിന്ദു മുഖ്യസാന്നിധ്യമാകും.

വനിതാ കമ്മീഷൻ അംഗങ്ങളായ വി.ആർ. മഹിളാമണി, അഡ്വ. എലിസബത്ത് മാമ്മൻ മത്തായി, അഡ്വ. പി. കുഞ്ഞായിഷ, വനിതാ കമ്മീഷൻ ഡയറക്ടർ ഷാജി സുഗുണൻ, ലോ ഓഫീസർ കെ. ചന്ദ്രശോഭ, എ.ആർ. അർച്ചന, പാലാ നഗരസഭ വൈസ് ചെയർമാൻ ലീന സണ്ണി പുരയിടം, സ്ഥിരം സമിതി അധ്യക്ഷരായ സാവിയോ കാവുകാട്ട്, ബിന്ദു മനു വരിയ്ക്കാനിക്കൽ, ലിസിക്കുട്ടി മാത്യു, ആർ. സന്ധ്യ, ബൈജു കൊല്ലംപറമ്പിൽ തുടങ്ങിയവർ സംസാരിക്കും.തുടർന്ന് സ്ത്രീധന നിരോധന നിയമത്തെക്കുറിച്ച് അഡ്വ. ശ്രീജിത്തും തദ്ദേശ സ്വയം ഭരണ സ്ഥാപന തലത്തിലുള്ള സ്ത്രീ സംരക്ഷണ പ്രവർത്തനങ്ങളെ കുറിച്ച് കില റിസോഴ്‌സ് പേഴ്‌സൺ കെ.എൻ. ഷീബയും ക്ലാസ് എടുക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K