25 September, 2024 01:25:11 PM


ലൈംഗിക പീഡന പരാതി: ഇടവേള ബാബു അറസ്റ്റില്‍



കൊച്ചി: നടിയുടെ ലൈംഗിക പീഡന പരാതിയില്‍ നടന്‍ ഇടവേള ബാബു അറസ്റ്റില്‍. ചോദ്യം ചെയ്യലിനിടെ പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. രണ്ട് പേരുടെ ആള്‍ജാമ്യത്തില്‍ വിട്ടയക്കും. ജാമ്യക്കാര്‍ എത്തിയിട്ടുണ്ട്. ഓഗസ്റ്റ് 28ന് എറണാകുളം ടൗൺ നോർത്ത് സ്റ്റേഷനിലാണ് നടനെതിരെ കേസെടുത്തത്. അമ്മയിൽ അംഗത്വം വാഗ്ദാനം ചെയ്ത് ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി ലൈംഗിക ചുവയോടെ സംസാരിച്ചെന്നും ഫോം പൂരിപ്പിക്കുന്നതിനിടെ കഴുത്തിൽ ചുംബിച്ചെന്നുമാണ് പരാതി. പീഡനം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K