24 September, 2024 09:00:45 AM


ഹേമ കമ്മിറ്റി റിപ്പോർട്ട്; നാല് സിനിമാപ്രവർത്തകരുടെ പേരിൽ കേസെടുത്തു



കോഴിക്കോട്: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശമുള്ള മേക്കപ്പ് ആർട്ടിസ്റ്റിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ നാല് സിനിമാപ്രവർത്തകരുടെ പേരിൽ കേസെടുത്തു. എലത്തൂർ പോലീസാണ് കേസെടുത്തത്. തൃശ്ശൂർ സ്വദേശിനിയായ മേക്കപ്പ് ആർട്ടിസ്റ്റിനോട് ലൈംഗിക ചുവയോട് സംസാരിച്ചെന്നാണ് കേസ്.

ബിജിത്ത് ബാല സംവിധാനംചെയ്ത 'പടച്ചോനെ ഇങ്ങള് കാത്തോളീ' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ 2022-ലാണ് കേസിനാസ്പദമായ സംഭവം. എലത്തൂർ സ്റ്റേഷൻ പരിധിയിലെ അന്നശ്ശേരി ഉൾപ്പെടെയുള്ള പ്രദേശങ്ങളിലായിരുന്നു ചിത്രീകരണം നടന്നത്.പ്രത്യേക അന്വേഷണസംഘത്തിന്റെ നിർദേശപ്രകാരമാണ് കേസെടുത്തത്. പരാതിക്കാരി ഹാജരാകുന്ന മുറയ്ക്ക് തുടർ നടപടികൾ സ്വീകരിക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K