24 August, 2024 09:07:03 PM


മറൈൻ ഫിറ്റർ കോഴ്സ് പ്രവേശനം; അപേക്ഷിക്കാം



കോട്ടയം: ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ അസാപ്പ് കേരളയും കൊച്ചിൻ ഷിപ്പയാർഡും നടത്തുന്ന മറൈൻ സ്ട്രക്ച്വറൽ ഫിറ്റർ കോഴ്‌സിലേയ്ക്ക് പ്രവേശനം ആരംഭിച്ചു. ഐ.ടി.ഐ. വെൽഡർ, ഫിറ്റർ, ഷീറ്റ് മെറ്റൽ എന്നീ കോഴ്സുകൾ 2020ലോ അതിനു ശേഷമോ പാസായവർക്കാണ് അവസരം. ഓഗസ്റ്റ് 25 വരെ അപേക്ഷ നൽകാം. ആറു മാസം ദൈർഘ്യമുള്ള കോഴ്‌സിലെ ആദ്യ രണ്ടു മാസം അടൂർ ഗവണ്മെന്റ് പോളിടെക്‌നിക് കോളജിലും തുടർന്നുള്ള നാലു മാസം കൊച്ചിൻ ഷിപ്പ് യാർഡ് കാമ്പസിലുമാണ് പരിശീലനം. തുടർന്ന് ആറു മാസം ഓൺ തൊഴിൽപരിശീലനവും നൽകും. കൊച്ചിൻ ഷിപ്പ് യാർഡിലെ പരിശീലന/ഓൺ ജോബ് ട്രെയിനിങ് സമയത്ത് നിശ്ചിത സ്‌റ്റൈഫന്റ് വിദ്യാർഥികൾക്ക് ലഭിക്കും. 14514 രൂപയാണ് ഫീസ്. ക്രിസ്ത്യൻ, മുസ്ലിം, ജൈന, പാഴ്‌സി എന്നീ മത ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്ന് ആദ്യം അപേക്ഷിക്കുന്ന 10 കുട്ടികൾക്ക് 100 ശതമാനം ന്യൂനപക്ഷ സ്‌കോളർഷിപ്പോടു കൂടി സൗജന്യമായി പഠിക്കാം. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് കൊച്ചിൻ ഷിപ്പ് യാർഡിൽ കരാർ അടിസ്ഥാനത്തിൽ നിയമനം ലഭിക്കും. വിശദവിവരത്തിനും അപേക്ഷ നൽകാനും www.asapkerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 7736925907, 9495999688.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K