24 August, 2024 09:04:39 PM
വൈക്കം ബീച്ച് മൈതാനത്തിന് സംരക്ഷണഭിത്തി നിർമിക്കാൻ നിർദേശം
കോട്ടയം: വൈക്കം ബീച്ചിലെ കൈയേറ്റം ഒഴിപ്പിക്കാനും ബീച്ചിലെ മൈതാനം സംരക്ഷണഭിത്തി നിർമിച്ച് സംരക്ഷിക്കാനും നടപടി സ്വീകരിക്കാൻ മന്ത്രി എം.ബി. രാജേഷ് ഉത്തരവിട്ടു.സമയബന്ധിതമായി പ്രവൃത്തികൾ നിർവഹിക്കണമെന്ന് മന്ത്രി ഓർമ്മിപ്പിച്ചു. വൈക്കം നഗരത്തിന്റെ പ്രധാന ആകർഷണമായ ബീച്ചിൽ കൈയേറ്റങ്ങൾ തടയണമെന്ന ആവശ്യവുമായി നഗരസഭാംഗമായ എസ്. ഇന്ദിരാദേവിയാണ് തദ്ദേശ അദാലത്തിനെ സമീപിച്ചത്. ഇതേത്തുടർന്നാണ് നടപടി. ബീച്ചിൽ റവന്യൂ റീസർവേ വിഭാഗവും നഗരസഭയും സംയുക്ത പരിശോധന നടത്തി കൈയേറ്റം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ നഗരസഭാ കൗൺസിൽ നടപടി സ്വീകരിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.