09 August, 2024 07:34:21 PM


യുവതിയെയും ഭർത്താവിനെയും ആക്രമിച്ച യുവാവ് കടുത്തുരുത്തിയിൽ അറസ്റ്റിൽ



കടുത്തുരുത്തി : യുവതിയെയും ഭർത്താവിനെയും ചീത്ത വിളിക്കുകയും, ആക്രമിക്കുകയും ചെയ്ത കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മുളക്കുളം പെരുവ മാവേലിത്തറ വീട്ടിൽ  മാത്യൂസ് റോയി (25) എന്നയാളെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞദിവസം ഉച്ചയ്ക്ക് 12.00 മണിയോടുകൂടി ഓമല്ലൂർ സ്വദേശിയായ യുവതിയുടെ വീടിന്റെ ജനലിലെ ഗ്ലാസില്‍ നോക്കി ഇയാള്‍ മുടി ചീകുന്നത് യുവതി ചോദ്യം ചെയ്തതിലുള്ള വിരോധം മൂലം ഇയാൾ വഴിയില്‍ നിന്ന് ഉച്ചത്തില്‍ യുവതിയെ ചീത്ത വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ഇത് ചോദ്യം ചെയ്ത ഭർത്താവിനെയും ചീത്ത വിളിക്കുകയും ആക്രമിക്കുകയുമായിരുന്നു.

ഭര്‍ത്താവിനെ ആക്രമിക്കുന്നത് കണ്ട്  തടയാൻ ശ്രമിച്ച വീട്ടമ്മയെയും ഇയാൾ ആക്രമിച്ചു. പരാതിയെ തുടർന്ന് കടുത്തുരുത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും എസ്.എച്ച്.ഓ റെനീഷ് ടി.എസിന്റെ നേതൃത്വത്തിൽ ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K