29 July, 2024 07:17:53 PM


ഏറ്റുമാനൂർ ഹെൽത്ത് സെന്‍ററിലേക്ക് മെഡിക്കൽ ഓഫീസർ ഒഴിവ്



കോട്ടയം: മെഡിക്കൽ കോളേജ് ഏറ്റുമാനൂർ ഹെൽത്ത് സെന്ററിലേക്ക് മെഡിക്കൽ ഓഫീസറുടെ താൽക്കാലിക ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. 2025 മാർച്ച് 31 വരെയായിരിക്കും നിയമനം. എം.ബി.ബി.എസ് ഡിഗ്രിയും ടി.സി.എം.സി രജിസ്ട്രേഷനും ഉള്ളവർ ഓഗസ്റ്റ് ഒന്നിന്  രാവിലെ 11ന് ഏറ്റുമാനൂർ കെ.എം.സി.എച്ച്.സി കോൺഫറൻസ് ഹാളിൽ നടക്കുന്ന അഭിമുഖത്തിന് അസൽ പ്രമാണങ്ങളുമായി ഹാജരാകേണ്ടതാണ്. വിശദവിവരങ്ങൾക്ക് ഫോൺ 04812-535573.






Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K