26 July, 2024 06:44:41 PM
ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് ആധാർ ക്യാമ്പ്: രജിസ്ട്രേഷൻ ആരംഭിച്ചു
കോട്ടയം:ട്രാൻസ്ജെൻഡർ വ്യക്തികളിൽ ആധാർ എടുത്തിട്ടില്ലാത്തവർക്ക് ആധാർ എടുക്കുന്നതിനും ആധാർ കാർഡ് അപ്ഡേറ്റ് ചെയ്യുന്നതിനും ക്യാംപ് സംഘടിപ്പിക്കുന്നതിനായി രജിസ്ട്രേഷൻ ആരംഭിച്ചു. പുതിയതായി ആധാർ എൻറോൾ ചെയ്യുന്നതിനും, നിലവിലെ ആധാർ അപ്‌ഡേറ്റ് ചെയ്യുന്നതിനും ഗൂഗിൾ ഫോമിൽ രജിസ്റ്റർ ചെയ്യുന്നതിനായി ജില്ലാ സാമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെടാം. ഫോൺ: (0481-2563980) അല്ലെങ്കിൽ www.swd.kerala.gmail.com എന്ന വെബ്സൈറ്റ് സന്ദർശിക്കാം.ഗൂഗിൾ ഫോമിൽ രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി ജൂലൈ 31.