24 July, 2024 06:22:28 PM


വൈക്കത്ത് അടച്ചിട്ട കടകൾ കുത്തിതുറന്ന് മോഷണം



വൈക്കം: വൈക്കം നഗരത്തിൽ  വൈപ്പിൻ പടിക്ക് സമീപത്ത് അടിച്ചിട്ട കടയ്ക്കുള്ളിൽ കയറി മോഷണം. ഇന്ന് പുലർച്ചയാണ് നാലംഗ സംഘം കവർച്ച നടത്തിയത്. മോഷണത്തിന്‍റെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ പുറത്തുവന്നു. നാലംഗ സംഘത്തിലെ രണ്ടുപേർ കടയിൽ നിന്ന് സാധനങ്ങൾ അപഹരിക്കുന്നത് സി സി ടി വി ദൃശ്യത്തിൽ വ്യക്തമാണ്. ഇതിന് ശേഷം സമീപത്തെ മറ്റൊരു കടയിലും ഇവർ മോഷണം നടത്താൻ ശ്രമിച്ചെന്നും പ്രദേശവാസികൾ ആരോപിക്കുന്നു. ഇവിടെയും മോഷ്ടാക്കൾ എത്തിയതിൻ്റേയും മോഷണത്തിന് ശേഷം നാലുപേരും ഒരുമിച്ച് നടന്നു പോകുന്ന സിസിടിവി ദൃശ്യവും ലഭിച്ചിട്ടുണ്ട്. പരാതിയെ തുടർന്ന് വൈക്കം പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് മോഷ്ടാക്കൾക്കായിതെരച്ചിൽ ഊർജിതമാക്കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K