16 July, 2024 09:27:42 AM
നടുറോഡില്‍ വാൻ-ആംബുലൻസ് ഡ്രൈവര്‍മാരുടെ വാക്ക് തര്‍ക്കം: സ്വകാര്യ വാനും ആംബുലൻസും പിടിച്ചെടുത്തു
ആലപ്പുഴ: ആലപ്പുഴയിൽ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് രോഗിയുമായി പോയ ആംബുലൻസ് തടഞ്ഞ് യുവാക്കൾ വെല്ലുവിളി നടത്തിയ സംഭവത്തിൽ ആംബുലൻസ് ഡ്രൈവർക്കെതിരെയും കേസ്. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിന് മോട്ടോർ വാഹന വകുപ്പാണ് കേസെടുത്തത്. കാറും ആംബുലൻസും മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു. ആംബുലൻസ് ഡ്രൈവറുടെ ഭാഗത്തും പിഴവുണ്ടെന്നും ദൃശ്യങ്ങൾ പൂർണമായി പരിശോധിച്ചതിൽ നിന്നാണ് ഇക്കാര്യം വ്യക്തമായതെന്നും മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി. കാറും ആംബുലൻസും റോഡ് യാത്രക്കാർക്ക് ഭീതി സൃഷ്ടിക്കുംവിധം ആയിരുന്നു യാത്ര നടത്തിയത്.