15 July, 2024 04:59:10 PM
വൈക്കം വെച്ചൂരിൽ റോഡിന് കുറുകെ മരം കടപുഴകി വീണു
വൈക്കം: വൈക്കം വെച്ചൂരിൽ റോഡിന് കുറുകെ മരം വീണു. കുമരകം - വൈക്കം റോഡിൽ വൻ ഗതാഗതക്കുരുക്ക്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ ആയിരുന്നു അപകടം. റോഡരികിൽ നിന്ന മരം ചുവടോടെ കടപുഴകി വീഴുകയായിരുന്നു. രണ്ട് കാറുകൾക്ക് മുകളിൽ മരം വീണു എങ്കിലും അപകടം ഒന്നും ഉണ്ടായില്ല. മരം വീണതിനെ തുടർന്ന് റോഡിൽ വൻ ഗതാഗതക്കുരുക്കും ഉണ്ടായി.