01 July, 2024 12:34:10 PM


പാലക്കാട് ട്രെയിനിൽ നിന്നും വീണ യുവാവിന് രക്ഷകനായി പൊലീസ്



പാലക്കാട്: പാലക്കാട് ട്രെയിനിൽ നിന്നും വീണ യുവാവിന് രക്ഷകനായി പൊലീസ്. പാലക്കാട് വാളയാർ മേഖലയിൽ വന്യമൃഗ ശല്യമുള്ള മേഖലയിലാണ് കോയമ്പത്തൂർ സ്വദേശി പ്രദീപ് അപകടത്തിൽപ്പെട്ടത്. രണ്ടു കിലോമീറ്റർ ദൂരം തിരച്ചിൽ നടത്തിയാണ് പൊലീസ് പ്രദീപിനെ കണ്ടെത്തിയത്.

ചെന്നൈ – തിരുവനന്തപുരം എക്സ്പ്രസിൽ യാത്ര ചെയ്യുന്നതിനിടെ അബദ്ധത്തില്‍ പുറത്തേക്ക് തെറിച്ചു വീണ യുവാവിന് രക്ഷകരായാണ് പൊലീസ് എത്തിയത്. ഇന്നലെ രാത്രിയാണ് സംഭവം. കോയമ്പത്തൂർ സ്വദേശിയായ യുവാ‌വാണ് ട്രെയിനിൽ നിന്നും വീണത്. തുടർന്ന് സഹയാത്രക്കാർ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

വാളയാർ സ്റ്റേഷനിൽ നിന്നും 4 കി.മീ. മാറി വനമേഖലയ്ക്ക് സമീപത്തു നിന്നാണ് യുവാവിനെ കണ്ടുകിട്ടിയത്. ഒലവക്കോട് റെയിൽവേ പൊലീസിലെ എ എസ് ഐ കൃഷ്ണകുമാർ, എസ്സിപിഒ വിനു, പ്രമോദ് എന്നിവർ ചേർന്നാണ് രക്ഷപ്പെടുത്തിയത്. യുവാവിനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K