24 June, 2024 05:59:32 PM


പെരുന്നയില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനു മുകളിലേക്ക് മരം വീണു; യാത്രക്കാരന് തലനാരിഴക്ക് രക്ഷ



കോട്ടയം : ശക്തമായ മഴയില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനു മുകളിലേക്ക് മരം കടപുഴകി വീണു. കോട്ടയം പെരുന്നയിലാണ് അപകടം. കാറിനുള്ളില്‍ യാത്രക്കാര്‍ ഇല്ലാതിരുന്നത് വന്‍ അപകടം ഒഴിവായി. കാര്‍ പൂര്‍ണമായും തകര്‍ന്നു. യാത്രക്കാരന്‍ വാഹനം പാര്‍ക്ക് ചെയ്ത് മാറിയതിനു പിന്നാലെയായിരുന്നു അപകടം. രണ്ടു മണിയോടെയായിരുന്നു അപകടം. അപടത്തെ തുടര്‍ന്ന് ഒരു മണിക്കൂറോളം എംസി റോഡില്‍ ഗതാഗത തടസപ്പെട്ടു. മുസ്ലീം ലീഗ് സംസ്ഥാന സമിതി അംഗം മുഹമ്മദ് സിയയുടെ കാറിനു മുകളിലേക്കാണ് മരം വീണത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K