24 April, 2026 07:17:14 PM
തൃക്കൊടിത്താനത്ത് എംഡിഎംഎയുമായി യുവാവ് പിടിയിൽ

ചങ്ങനാശ്ശേരി: വിൽപ്പനയ്ക്കായി സൂക്ഷിച്ച മാരക മയക്കുമരുന്നായ എം.ഡി.എമ്മ യുമായി യുവാവ് പിടിയിൽ. തൃക്കൊടിത്താനം പഞ്ചായത്തിൽ മാലൂർക്കാവ് ഹിറാ നഗർ ഭാഗത്ത് മദനപ്പറമ്പിൽ വീട്ടിൽ അനാസ് മകൻ അമീർ (22) നെ യാണ് മാരക മയക്കുമരുന്നായ എം. ഡി.എമ്മ യുമായി ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഡെൻസാഫ് സംഘവും, തൃക്കൊടിത്താനം പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടിൽ നിന്നും വിൽപ്പനയ്ക്കായി സൂക്ഷിച്ച 1.231 ഗ്രാം എം ഡി എം എയും കണ്ടെടുത്തു.
തൃക്കൊടിത്താനം പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ അസാരിഫ് ഷഫീഖിന്റെ നേതൃത്വത്തിൽ എ എസ് ഐ മാരായ ആന്റണി, ഷീജ പ്രദീപ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ജോർജ്, ബിജു പി. ഷൈൻ, സിവിൽ പൊലീസ് ഓഫിസർ ഷഫീഖ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.






