24 November, 2026 09:16:13 PM


സാവിയോ സെബാസ്റ്റ്യനെതിരെ കാപ്പ ഉത്തരവ്; ആറുമാസത്തേക്ക് കോട്ടയം ജില്ലയിൽ പ്രവേശനവിലക്ക്



കോട്ടയം: സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനുള്ള 2007-ലെ കേരള സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം (KAAPA) പ്രകാരം ചങ്ങനാശ്ശേരി പെരുന്ന പാലത്തിങ്കൽ വീട്ടിൽ ബിജു സെബാസ്റ്റ്യന്റെ മകൻ സാവിയോ സെബാസ്റ്റ്യൻ (25) നെ ആറുമാസത്തേക്ക് കോട്ടയം ജില്ലയിൽ നിന്ന് പുറത്താക്കി. 2026 നവംബർ 18-നാണ് കാപ്പ നിയമത്തിലെ വകുപ്പ് 15(1)(a) പ്രകാരം പുറത്താക്കൽ ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് കൈപ്പറ്റുന്ന തീയതി മുതൽ ആറുമാസത്തേക്കാണ് നടപടി പ്രാബല്യത്തിൽ വരുന്നത്. ഈ കാലയളവിൽ കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ അധികാരപരിധിയിൽ വരുന്ന പ്രദേശങ്ങളിൽ പ്രവേശിക്കുന്നതിനും താമസിക്കുന്നതിനും ഉത്തരവ് പ്രകാരം വിലക്കുണ്ട്. ഉത്തരവ് ലംഘിച്ച് പ്രദേശത്ത് പ്രവേശിക്കുന്ന പക്ഷം നിയമപ്രകാരമുള്ള തുടർനടപടികൾ സ്വീകരിക്കുന്നതാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 934