07 October, 2026 06:19:13 PM
വാഴപ്പള്ളി സെന്‍റ് തെരേസാസ് സ്കൂളില്‍ നാളെ ഗാന്ധി ഉത്സവ്

കോട്ടയം: ഗാന്ധിജയന്തി വാരാഘോഷത്തിന്‍റെ സമാപനത്തോടനുബന്ധിച്ച് കേരള യൂത്ത് പ്രമോഷന്‍ കൗണ്‍സിലും ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ഗാന്ധി ഉത്സവ് ഒക്ടോബര്‍ 8 ചങ്ങനാശേരി വാഴപ്പള്ളി സെന്‍റ് തെരേസാസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കും.
ഗാന്ധിജിയുടെ ജീവിതത്തിലെ അവിസ്മരണീയമായ മുഹൂര്‍ത്തങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചിത്രങ്ങളുടെ പ്രദര്‍ശനം, ഗാന്ധിയുടെ ആത്മകഥയുടെ 18 ഭാഷകളിലുള്ള പതിപ്പുകളുടെ പ്രദര്‍ശനം, ചര്‍ക്ക സൂത്രയജ്ഞം, തത്സമയ ക്വിസ് തുടങ്ങിയവ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.
രാവിലെ പത്തിന് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി മുനിസിപ്പല്‍ ചെയര്‍മാന്‍ ജോമി ജോസഫ് കാവാലം ഉദ്ഘാടനം ചെയ്യും. കേരള യൂത്ത് പ്രമോഷന്‍ കൗണ്‍സില്‍ സംസ്ഥാന ചെയര്‍മാന്‍ സുമന്‍ജിത്ത് മിഷ അധ്യക്ഷത വഹിക്കും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജസ്റ്റിന്‍ ജോസഫ് ആമുഖ പ്രഭാഷണം നടത്തും. മുനിസിപ്പല്‍ കൗണ്‍സിലര്‍ ചാള്‍സ് മാത്യു പാലാത്ര, സ്കൂള്‍ പ്രിന്‍സിപ്പല്‍ ഷിജി ജോണ്‍സണ്‍, യൂത്ത് പ്രമോഷന്‍ കൗണ്‍സില്‍ ജില്ലാ കണ്‍വീനര്‍ എം.എ. സജ്ജാദ്, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ശ്യാം സാംസണ്‍, സ്കൂള്‍ പി.ടി.എ പ്രസിഡന്‍റ് ജീന്‍ സോജന്‍, അധ്യാപകന്‍ എം.ജെ. സിനോമോന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.





