29 July, 2026 09:09:14 AM


ഓപ്പറേഷൻ തണ്ടർ: ചങ്ങനാശ്ശേരിയിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി



ചങ്ങനാശ്ശേരി: എക്സൈസിന്റെ വിപുലമായ പരിശോധനയായ 'ഓപ്പറേഷൻ തണ്ടറി'ന്റെ ഭാഗമായി നടത്തിയ തിരച്ചിലിൽ ചങ്ങനാശ്ശേരി വലിയകുളം ഭാഗത്തുനിന്നും കഞ്ചാവ് ചെടികൾ കണ്ടെത്തി.  ചങ്ങനാശ്ശേരി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ആദർശ് ജി. എൽ ന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ചെടികൾ പിടിച്ചെടുത്തത്. വലിയകുളം - ഏനാച്ചിറ റോഡിൽ പുതുച്ചിറ സാംസ്കാരിക നിലയത്തിന് അടഞ്ഞുകിടക്കുന്ന കടമുറിയുടെ സമീപത്തുനിന്നാണ് ചെടികൾ കണ്ടെത്തിയത്.  88 സെൻ്റീമീറ്റർ, 48 സെൻ്റീമീറ്റർ, 43 സെൻ്റീമീറ്റർ എന്നിങ്ങനെ ഉയരമുള്ള മൂന്ന് കഞ്ചാവ് ചെടികളാണ് എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തത്. എക്സൈസ് ഇൻസ്പെക്ടർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. എക്സൈസ് ഇൻസ്പെക്ടർമാരായ ബിനോയ് കെ. മാത്യു, ആന്റണി മാത്യു, പ്രിവന്റീവ് ഓഫീസർമാരായ ലാലു തങ്കച്ചൻ, രതീഷ് കെ. നാണു, സന്തോഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ നിതിൻ ആർ.എസ്, എസ്. വിശാഖ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ സോണിയ പി. വി എന്നിവരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 949