31 October, 2026 11:47:01 AM
ചങ്ങനാശ്ശേരിയിൽ ഒരു കുടുംബത്തിലെ 3 പേർ വീടിനുള്ളിൽ മരിച്ച നിലയിൽ

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ചങ്ങനാശ്ശേരി എസ്ബി കോളേജിന് സമീപം താമസിക്കുന്ന സാജു, സുജ, സവിൻ എന്നിവരാണ് മരിച്ചത്. രാവിലെ വീട്ടിൽ നിന്ന് ആരെയും പുറത്തേക്ക് കാണാത്തതിനെ തുടർന്ന് അയൽവാസികൾ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി വീട് തുറന്ന് നടത്തിയ പരിശോധനയിലാണ് മൂവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.




