15 October, 2026 10:44:32 AM
ആലപ്പുഴ- ചങ്ങനാശ്ശേരി റോഡിൽ ലോറികൾ കൂട്ടിയിടിച്ചു

ആലപ്പുഴ∙ ആലപ്പുഴ- ചങ്ങനാശ്ശേരി റോഡിൽ മങ്കൊമ്പ് ബ്ലോക്ക് ജംക്ഷനിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് ഗതാഗത തടസ്സം. പുലർച്ചെ 5.15 ന് ആണ് അപകടം. ലോഡുമായി എത്തിയ 2 വലിയ ലോറികൾ നേർക്കുനേർ ഇടിക്കുകയായിരുന്നു. ഒരു ലോറിയുടെ ക്യാബിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെ അഗ്നി രക്ഷാ സേനയെത്തിയാണ് രക്ഷപ്പെടുത്തിയത്. 2 വാഹനങ്ങളുടെയും ഡ്രൈവർമാർക്ക് നേരിയ പരിക്കുണ്ട്. റോഡിന് കുറുകെ വാഹനങ്ങൾ കിടക്കുന്നതിനാൽ ചെറിയ വാഹനങ്ങള് കഷ്ടിച്ച് കടന്നുപോകുന്നുണ്ടെങ്കിലും വലിയ വാഹനങ്ങൾ ഏറെനേരമായി കുരുക്കിൽ പെട്ടിരിക്കുകയാണ്. ഒരു ലോറിയിൽ സിമന്റും ഒരു ലോറിയിൽ സ്റ്റീൽ കമ്പിയും ആയിരുന്നു.





