22 August, 2026 01:19:48 PM


ചങ്ങനാശ്ശേരിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം



ചങ്ങനാശ്ശേരി : ചങ്ങനാശ്ശേരി എ.സി. റോഡിൽ ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ച് മേപ്രാൽ സ്വദേശികളായ രണ്ടു യുവാക്കൾ തൽക്ഷണം മരിച്ചു. മേപ്രാൽ പെരിങ്ങതുരുത്തിൽ പി.ഡി ജോണിന്റെ മകൻ എബിൻ പി. ഡേവിഡ് ജോൺ (30), മേപ്രാൽ നെടുംപറമ്പിൽ വീട്ടിൽ സച്ചിൻ രാജു (28) എന്നിവരാണ് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചത്. ആലപ്പുഴ-ചങ്ങനാശേരി റോഡിൽ കോണ്ടൂരിന് സമീപം ഇന്നുപുലർച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K