24 June, 2026 05:42:49 AM


ഓപ്പറേഷൻ തൂഫാൻ: 1.190 കിലോ കഞ്ചാവുമായി പായിപ്പാട് സ്വദേശി അറസ്റ്റിൽ



ചങ്ങനാശ്ശേരി: കോട്ടയം ജില്ലയിൽ ലഹരി വസ്തുക്കൾക്കും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾക്കുമെതിരെ നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാൻ നടപടികളുടെ ഭാഗമായി പായിപ്പാട് മേഖലയിൽ നടത്തിയ പരിശോധനയിൽ 1.190 കിലോഗ്രാം കഞ്ചാവുമായി ആന്റി സോഷ്യലായ ഒരാളെ തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തു. പായിപ്പാട് നാലുകോടി വേഷ്ണാൽ കൂടത്തേട്ട് വടക്കേപറമ്പിൽ പാപ്പൻ ബിനു എന്ന തോമസ് കുര്യാക്കോസ് (ബിനു കുര്യാക്കോസ് @ കൂടത്തേട്ട് ബിനു) ആണ് അറസ്റ്റിലായത്.


വീട്ടിൽ അനധികൃതമായി കഞ്ചാവ് സൂക്ഷിച്ചുവെച്ച് വിൽപ്പന നടത്തുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും തൃക്കൊടിത്താനം പോലീസ് സ്റ്റേഷനിലെ ആന്റി സോഷ്യലുമാണ് . കോട്ടയം ജില്ലാ പോലീസ് മേധാവി കെ. എം. സാബു മാത്യുവിന്റെ നിർദ്ദേശപ്രകാരം ചങ്ങനാശ്ശേരി ഡിവൈ.എസ്.പി. അഷാദിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ അനീഷ് ബി., എസ്.ഐ. അജീഷ്, എ.എസ്.ഐ. ഷീജ, ടാനിയ, മണികണ്ഠൻ, ബിജു എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 


അതേസമയം, ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന പായിപ്പാട് മേഖലയിലെ ക്യാമ്പുകളിൽ നടത്തിയ വ്യാപക പരിശോധനയിൽ, നിരോധിത പുകയില ഉൽപ്പന്നങ്ങൾ ഉൾപ്പെടെയുള്ള വസ്തുക്കളുടെ ഉപയോഗവും വിപണനവുമായി ബന്ധപ്പെട്ട  നിയമലംഘനത്തിന് COTPA നിയമപ്രകാരം ആറു കേസുകളും പോലീസ് രജിസ്റ്റർ ചെയ്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K