29 September, 2026 01:09:42 PM
തൃക്കൊടിത്താനം തിരിച്ച് പിടിച്ച് എൽ.ഡി.എഫ്: മഞ്ജു സുജിത്ത് വിജയിച്ചത് 2140 വോട്ടുകൾക്ക്

തൃക്കൊടിത്താനം: തദ്ദേശ ഉപതെരെഞ്ഞെടുപ്പിൽ കോട്ടയം ജില്ലാ പഞ്ചായത്ത് തൃക്കൊടിത്താനം ഡിവിഷൻ ഇടതുമുന്നണി സ്ഥാനാർഥി മഞ്ജു സുജിത്ത് (സിപിഎം ) വിജയിച്ചു.കേരള കോൺഗ്രസ് വിഭാഗം വിജയ് ജോസിനെ 2140 വോട്ടിനാണ് പരാജയപ്പെടുത്തിയത്. കേരളാ കോൺഗ്രസ് നേതാവ് വിനു ജോബ് ചങ്ങനാശ്ശേരി എംഎൽഎ ആയതിനെതുടർന്ന് രാജിവച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 743 വോട്ടിനാണ് വിനു ജോബ് വിജയിച്ചത്.
ഇത്തവണത്തെ വോട്ട്
മഞ്ജു സുജിത് LDF 16280
(ലീഡ് 2140)
വിജയ് ജോസ് UDF 14140
മനോജ് NDA 3993
2015-20 കാലത്ത് ജില്ലാ പഞ്ചായത്ത് അംഗമായിരുന്നു മഞ്ജു സുജിത്.
അതേസമയംപാമ്പാടി ഗ്രാമപഞ്ചായത്തിലും യുഡിഎഫിന്റെ സീറ്റില്‍ എല്‍ഡിഎഫ് വിജയം േനടി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സണ്ണി വര്‍ഗീസ് വിജയിച്ചു. കഴിഞ്ഞ തവണ 98 വോട്ടിന് യുഡിഎഫ് വിജയിച്ച വാര്‍ഡില്‍ 66 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയം.





